+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഗ​ര​ങ്ങ​ളി​ലെ താ​മ​സ​വും ഭ​ക്ഷ​ണ​വും ഇനി ഗൂ​ഗി​ളി​ല്‍

കൊ​​​ച്ചി: ദേ​​​ശീ​​​യ ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ച​​​വ​​​ര്‍​ക്കാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ​​​ണ​​​വും താ​​​മ​​​സ​​​വും ല​​​ഭി​​​ക്
ന​ഗ​ര​ങ്ങ​ളി​ലെ താ​മ​സ​വും ഭ​ക്ഷ​ണ​വും ഇനി ഗൂ​ഗി​ളി​ല്‍
കൊ​​​ച്ചി: ദേ​​​ശീ​​​യ ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ച​​​വ​​​ര്‍​ക്കാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ​​​ണ​​​വും താ​​​മ​​​സ​​​വും ല​​​ഭി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ല്‍ ല​​​ഭി​​​ക്കും. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് ഗൂ​​​ഗി​​​ള്‍ ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ 30 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യാ​​​ന്‍ ക​​​ഴി​​​യും.

ഗൂ​​​ഗി​​​ള്‍ മാ​​​പ്‌​​​സ്, ഗൂ​​​ഗി​​​ള്‍ സെ​​​ര്‍​ച്ച്, ഗൂ​​​ഗി​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നി​​വ​​യി​​ൽ​​നി​​ന്നു ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പേ​​​ര് കൊ​​​ടു​​​ത്തു ഭ​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളും രാ​​​ത്രി താ​​​മ​​​സ​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്താ​​​നാ​​​കും. നി​​​ല​​​വി​​​ല്‍ ഇം​​​ഗ്ലീ​​​ഷി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ഈ ​​​സേ​​​വ​​​നം വൈ​​​കാ​​​തെ ഹി​​​ന്ദി​​​യി​​​ലും ല​​​ഭ്യ​​​മാ​​​കും. ഇ​​​ത് മ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ ഭാ​​​ഷ​​​ക​​​ളി​​​ല്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കാ​​​നും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള കൂ​​​ടു​​​ത​​​ല്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഷെ​​​ല്‍​ട്ട​​​റു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചേ​​​ര്‍​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഗൂ​​​ഗി​​​ള്‍ മാ​​​പ്‌​​​സ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലെ സെ​​​ര്‍​ച്ച് ബാ​​​റി​​​ന് ചു​​​വ​​​ടെ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ക്വി​​​ക്ക് ആ​​​ക്‌​​​സ​​​സ് ഷോ​​​ര്‍​ട്ട് ക​​​ട്ടു​​​ക​​​ള്‍, കൈ​​​യോ​​​സ് ഫീ​​​ച്ച​​​ര്‍ ഫോ​​​ണു​​​ക​​​ളി​​​ലെ ഗൂ​​​ഗി​​​ള്‍ മാ​​​പ്‌​​​സി​​​ലെ ഷോ​​​ര്‍​ട്ട് ക​​​ട്ടു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ പി​​​ന്‍ ആ​​​ക്‌​​​സ​​​സ് ചെ​​​യ്യു​​​ന്ന​​​തു കൂ​​​ടു​​​ത​​​ല്‍ എ​​​ളു​​​പ്പ​​​മാ​​​യി ​മാ​​​റും. മാ​​​പ്‌​​​സ് അ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ തു​​​റ​​​ക്കു​​​ന്പോ​​​ള്‍ത​​​ന്നെ ഇ​​​ത് ദൃ​​​ശ്യ​​​മാ​​​കു​​​മെ​​​ന്നു ഗൂ​​​ഗി​​​ള്‍ ഇ​​​ന്ത്യ സീ​​​നി​​​യ​​​ര്‍ പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ര്‍ അ​​​ന​​​ല്‍ ഘോ​​​ഷ് പ​​​റ​​​ഞ്ഞു.