കൊച്ചി: സർക്കാർ നടത്തുന്ന കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കു പിന്തുണയറിയിച്ച സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും നടൻ മമ്മൂട്ടിക്കും ട്വിറ്ററിലൂടെ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ പൊതുസമൂഹത്തോടു ചേർന്നു കത്തോലിക്കാ സഭയും കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ മേജർ ആർച്ച്ബിഷപ് പറഞ്ഞിരുന്നു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ഈ രംഗത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന പ്രോത്സാഹനം ശ്രദ്ധേയമാണ്. കോവിഡിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു സൗഖ്യവും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകുന്നതിനു പ്രാർഥിക്കുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് ഊർജം പകരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം പ്രചോദനാത്മകമാണെന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിനായി ഐക്യദീപം തെളിക്കാനുള്ള തന്റെ ആഹ്വാനത്തിനു പിന്തുണയറിയിച്ച നടൻ മമ്മൂട്ടിക്കും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ നന്ദി അറിയിച്ചു. ‘നന്ദി മമ്മുക്ക’ എന്ന ഹാഷ്ടാഗോടെയായിരുന്നു മോദിയുടെ ട്വീറ്റ്.