തിരുവനന്തപുരം: കോവിഡ് -19മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പാലിയം ഇന്ത്യ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കുന്നു. സ്വന്തമായി വാഹനമുണ്ടാകണം. പാലിയം ഇന്ത്യയില്‍ നിന്ന് സാന്ത്വന ചികിത്സ ലഭ്യമായിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുകയാണ് ചുമതല. രോഗം പകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം പെട്രോൾ ചെലവും സാമൂഹിക സേവനത്തിന് ഉള്ള സർട്ടിഫിക്കറ്റും നല്‍കും. വീടുകള്‍ സന്ദർശിച്ചു സഹായിക്കാൻ കഴിയുന്ന നഴ്സുമാർ, രക്തസാംപിൾ എടുക്കാൻ കഴിയുന്ന ലബോറട്ടറി ടെക്നീഷൻസ് എന്നിവരുടെ സേവനവും ആവശ്യമുണ്ടെന്ന് ചെയര്മാന് ഡോ. എം.ആര്. രാജഗോപാല്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 8800179309/9746745502 എന്ന ീ ഫോണ്‍ നമ്പറിലോ vijesh\@palliumindia.org എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.