കൊച്ചി: കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയിലെ അംഗങ്ങൾക്ക് കോവിഡ് ആശ്വാസ ധനസഹായമായി 1000 രൂപ വീതം നൽകും.
സജീവ അംഗങ്ങൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അവശ്യ സർവീസുകളായ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ, പെട്രോൾ പന്പുകൾ, ഗ്യാസ് ഏജൻസി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കും ധനസഹായം ലഭിക്കും. കോവിഡ് ബാധിതരായ അംഗങ്ങൾക്ക് 10,000 രൂപയും നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് 5000 രൂപയും നൽകും.
അംഗങ്ങൾ ക്ഷേമനിധി അംഗത്വ നന്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോണ് നന്പർ എന്നിവ ഉൾപ്പെടുത്തി വെള്ള പേപ്പറിൽ അപേക്ഷ തയാറാക്കി peedikaekm@gmail.com എന്ന മെയിലിലോ 9400688466 എന്ന വാട്സ് ആപ്പ് നന്പറിലോ അയക്കണം.
കോവിഡ് ബാധിച്ചോ നിരീക്ഷണത്തിലോ ആശുപത്രിയിൽ കഴിഞ്ഞവർ ചികിത്സ സംബന്ധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.