തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ നിർമിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇത്തരക്കാർക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവയ്ക്കു നിർദേശംനൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അശാസ്ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ഡിസാസ്റ്റർ മാനേജ്മെന്റ് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം വ്യാജസന്ദേശങ്ങൾ നിർമിക്കുന്നവർ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്.