കൊച്ചി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്നു ഹൈക്കോടതി അടച്ച സാഹചര്യത്തിൽ അടിയന്തര സ്വഭാവമുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കാൻ ഒരു സിംഗിൾബെഞ്ചിനുകൂടി രൂപം നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ അറിയിച്ചു. ജസ്റ്റീസ് രാജ വിജയരാഘവനാണ് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന സിറ്റിംഗ് നടത്തുക.
ഏപ്രിൽ 11 വരെ സ്പെഷൽ ബെഞ്ചിന്റെ സിറ്റിംഗ് തുടരും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നന്പ്യാർ, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലവിൽ സ്പെഷൽ സിറ്റിംഗ് നടത്തുന്നുണ്ട്. ക്രിമിനൽ കേസുകൾ ഒഴികെ അടിയന്തര സ്വഭാവമുള്ള ഹർജികളാവും ഇനി ഈ ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.