കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിട്ടുള്ള സൈന്‍, ഡിജിറ്റല്‍ പ്രിന്റിംഗ് മേഖലയിലെ വിലയേറിയ മെഷീനുകള്‍ നശിക്കാതിരിക്കാന്‍ റഗുലര്‍ മെയിന്റനന്‍സിന് അനുവാദം നല്‍കണമെന്നു സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് ആവശ്യപ്പെട്ടു.
20 ലക്ഷം മുതല്‍ കോടികള്‍ വരെ വിലയുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പ്രിന്റിംഗ് മെഷീനുകള്‍ മൂന്നു ദിവസത്തിലൊരുക്കലെങ്കിലും ട്രയല്‍ പ്രിന്റ് ചെയ്തു ക്ലീനിംഗ് ലോഷന്‍ ഉപയോഗിച്ചു ഹെഡ് ക്യാപ് ചെയ്തില്ലെങ്കില്‍ മെഷീനുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമാകുന്ന സ്ഥിതിയുണ്ട്. മെഷീനുകള്‍ തകരാറിലായാല്‍ നിരവധി പേരുടെ ഉപജീവന മാര്‍ഗമായ സൈന്‍ പ്രിന്റിംഗ് മേഖലതന്നെ പ്രതിസന്ധിയിലാക്കും.
സംസ്ഥാനത്തെ എല്ലാ സൈന്‍ പ്രിന്റിംഗ്, ഡിജിറ്റല്‍ പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ സ്ഥാപനത്തിലെത്തി മെഷീനുകളുടെ മെയിന്റനന്‍സ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം.
വൈറസ് വ്യാപനത്തിനെതിരേ പൊതുജന ബോധവത്കരണത്തിനു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.