കൂത്താട്ടുകുളം: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു പള്ളിയിൽ കുർബാന നടത്തിയതിനു വൈദികനടക്കം എട്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു കുർബാന. വികാരി ഫാ. ഗീവർഗീസ് ജോൺസൺ, ട്രസ്റ്റി തുടങ്ങി എട്ടുപേരാണ് പള്ളിയിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ കൂത്താട്ടുകുളം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു.