തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ ആഘാതത്തിൽനിന്നും ചെറുകിട, ഇടത്തരം സംരംഭകരെ കൈപിടിച്ചുയർത്തുന്നതിനായി സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷൽ കോർപറേഷൻ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു. നിലവിലെ കെഎഫ്സി സംരംഭകർക്ക് ആർബിഐ പ്രകാരമുള്ള മൂന്നു മാസത്തെ മോറട്ടോറിയം അനുവദിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വായ്പാ തിരിച്ചടവിനാണ് സാവകാശം. മൊറട്ടോറിയം കാലയളവിലെ പലിശ, ചെറിയ തവണകളായി മോറട്ടോറിയം കാലയളവിനു ശേഷം അടയ്ക്കുന്ന രീതിയിൽ ക്രമീകരിച്ചു നൽകും.
കോവിഡ്-19 വ്യവസായ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയിൽനിന്നും മുന്നോട്ടു നീങ്ങുന്നതിനായി ആവശ്യമുള്ള സംരംഭകർക്ക് ലളിതമായ വ്യവസ്ഥകളിലൂടെ വായ്പകൾ അനുവദിക്കും. കെഎഫ്സിയുടെ വായ്പകളിൽ തിരിച്ചടവ് മുടക്കം വരുത്താത്ത എല്ലാ ഇടപാടുകാർക്കും എടുത്ത വായ്പ തുകയുടെ 10 ശതമാനം വരെ അധിക വായ്പ നൽകും. നിലവിലെ ഈടിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പ.
കെഎഫ്സിയിൽനിന്നും വായ്പയെടുക്കാത്ത പുതിയ സംരംഭകർക്കും 50 ലക്ഷം രൂപ വരെ വായ്പയായി നൽകാവുന്ന പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സാനിറ്റൈസർ, മാസ്ക്, കൈയുറ, വെന്റിലേറ്റർ തുടങ്ങിയ ഉത്്പന്നങ്ങൾ ഉണ്ടാക്കുന്നതിനും കോവിഡിന്റെ ഭാഗമായി ഭക്ഷ്യസംഭരണത്തിനായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നതിനും അഞ്ചുകോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിയും നിലവിൽ വന്നു.