കൊച്ചി: ഏലക്ക ലേലം നിലച്ചതുമൂലവും കുരുമുളക്, കാപ്പിക്കുരു, റബര്‍, തേയില തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്ക്കാന് കഴിയാത്തതുമൂലവും സംസ്ഥാനത്തെ മലയോരകര്‍ഷകര്‍ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സീസ് ജോര്‍ജ്. വിൽ ക്കാൻ കഴിയാത്ത ഉത്പന്നങ്ങള്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കു ബാങ്കുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയിലൂടെ സാന്പത്തിക സഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷീരകര്‍ഷകർക്കു ലിറ്ററിന് രണ്ടു രൂപ നിരക്കില്‍ ക്ഷീരവികസന വകുപ്പില്‍നിന്ന് ഇന്‍സെന്റീവ് അനുവദിക്കുന്നതിനൊപ്പം പാല് മറ്റ് ഉത്പനങ്ങളാക്കി മാറ്റാനുള്ള നടപടിയും ഉണ്ടാവണമെന്നു ഫ്രാന്‍സീസ് ജോര്‍ജ് ആവശ്യപ്പെട്ടു.