കൊച്ചി: കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, തദ്ദേശ സ്ഥാപന ജീവനക്കാര്‍, റവന്യു ജീവനക്കാര്‍, മറ്റു ക്ലാസ്-4 ജീവനക്കാര്‍ എന്നിവര്‍ക്ക് അടിയന്തര സാമ്പത്തികസഹായം നല്‍കണമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി ആവശ്യപ്പെട്ടു. ഇവര്‍ക്കു കുറഞ്ഞതു 10,000 രൂപ ഒരു മാസത്തെ ശമ്പളത്തിനു പുറമെ പ്രോത്സാഹനമായി നല്‍കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു.