കൊച്ചി: നിബന്ധിത സാലറി ചലഞ്ചില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രെ യിൻഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ (ടിഎന്‍എഐ) കേരളാ ഘടകം മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി. കോവിഡ് 19 മഹാമാരി ആഗോള തലത്തില്‍ ഭീതിജനകമായി വ്യാപിക്കുന്ന വേളയില്‍ കേരള മോഡല്‍ ശ്രദ്ധിക്കപ്പെട്ടതിലും ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കാൻ സാധിക്കുന്നതിലും സം ഘടന സന്തോഷം അറിയിച്ചു.
മഹാവിപത്തിനെ നേരിടാന്‍ സ്വന്തം കുടുംബങ്ങളില്‍നിന്നു വിട്ടുനിന്ന് നിസ്വാര്‍ഥ സേവനം നയിക്കുന്നവരാണ് നഴ്സുമാര്‍. കോവിഡ് 19ന് എതിരേ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച നഴ്സുമാര്‍, മറ്റു വിഭാഗങ്ങളും, സര്‍ക്കാരുമായി കൈകോര്‍ത്തു നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് നഴ്സുമാരെ നിബന്ധിത സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.