തിരുവനന്തപുരം: അടിയന്തര സാഹചര്യമുണ്ടായാൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകൾ, ഹോസ്റ്റലുകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവിടങ്ങളിൽ ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികൾക്കു പുറമെ അടിയന്തര സാഹചര്യം വന്നാൽ ഒരുക്കാനാണ് ഇത്.
സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ പട്ടിക പരസ്യപ്പെടുത്തുന്നുണ്ട്.സംസ്ഥാനത്ത് എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് ഇതുവരെ 1663 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ കൊറോണ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് എല്ലാവരും. എന്നാൽ, ആ തിരക്കിൽ മറ്റ് രോഗങ്ങളെയും രോഗപകർച്ചയെയും കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.