തിരുവനന്തപുരം: സാലറി ചലഞ്ചിൽ ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കോവിഡ്19 മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് തകർന്ന സാന്പത്തിക സ്ഥിതിയിൽ നിന്നു കരകയറാൻ സർക്കാർ ജീവനക്കാരുടെ സഹകരണം തേടുന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണ്. എല്ലാവരും അതിനോട് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. എന്നാൽ, ഏകപക്ഷീയമായി ജീവനക്കാരിൽനിന്നു ശന്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാർജിച്ചു വേണം സാലറി ചലഞ്ച് നടപ്പാക്കാനെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധിക്കിടയിൽ കിട്ടുന്ന ശന്പളംകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇന്നു സംസ്ഥാനവും സർക്കാരും നേരിടുന്ന അനിതരസാധാരണ സാഹചര്യത്തിൽ എല്ലാവരുടെയും ഏക മനസോടെയുള്ള സഹവർത്തിത്വം അത്യന്താപേക്ഷിതമാണ്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവർത്തകരെയും ലോക് ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കർമനിരതരായ പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനാവിഭാഗത്തെയും ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരെയും ലാസ്റ്റ് ഗ്രേഡ്, ദിവസവേതന ജീവനക്കാരെയും സാലറി ചലഞ്ചിൽനിന്ന് ഒഴിവാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.