വൈപ്പിന്‍: കോവിഡ് 19 വൈറസ് ബാധയുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് കേരളത്തില്നിരീക്ഷണത്തില് കഴിഞ്ഞിരുന്ന ജർമൻ സ്വദേശികൾ സുരക്ഷിതമായി ഫ്രാങ്ക് ഫര്‍ട്ടില്‍ വിമാനമിറങ്ങി. സംസ്ഥാനത്ത് ഇവരുടെ തിരിച്ചുപോക്കിനായി നയതന്ത്രപരമായ നേതൃത്വം നല്കിയ ടൂറിസം വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 232 യൂറോപ്യന്‍ ടൂറിസ്റ്റുകളാണു കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്. വിമാനത്തില്‍ ഭൂരിഭാഗവും ജര്‍മൻ സ്വദേശികളായിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍പെട്ട 1,050 പേരെയാണ് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്നു നാട്ടിലെത്തിച്ചത്രേ. ഇതിനായി ഡല്‍ഹിയില്‍നിന്നു രണ്ടു വിമാനങ്ങളും കേരളത്തില്‍നിന്നു മുംബൈ വഴി ഒരു വിമാനവുമാണ് ഏര്‍പ്പാടാക്കിയിരുന്നത്.