കോട്ടയം: അതിർത്തി റോഡുകൾ തുറക്കാൻ കർണാടക സർക്കാർ തയാറാകണമെന്നു ജോസ് കെ. മാണി എംപി. കേന്ദ്രസർക്കാർ ഫലപ്രദ്രമായി ഇടപെടണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടു പോലും നടപ്പിലാക്കാൻ കർണാടക സർക്കാർ തയാറായിട്ടില്ല. അതിർത്തി ജില്ലയായ കാസർഗോട്ടെ രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. ദേശീയപാത അധികാര പരിധിയിൽ വരുന്നതിനാൽ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.