കൊച്ചി: രോഗികളെ ചികിത്സിക്കാന്‍ കൊണ്ടുപോകുന്നതിനും അവശ്യസാധനങ്ങള്‍ കൊണ്ടുവരാനും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം നീക്കാന്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി. അതിര്ത്തിയടച്ചതിനെതിരേ ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ദേശം.
മനുഷ്യജീവന് ആപത്തിലകപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിവേഗം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് പറഞ്ഞു. കേന്ദ്ര സര്‍ക്കാരുള്‍പ്പെടെയുള്ള കക്ഷികളോട് മറുപടി സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
ചികിത്സ നിഷേധിക്കുന്ന തരത്തില്‍ അതിര്‍ത്തി അടച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നു ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.