തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനെ തുട൪ന്ന് വീട്ടിലിരിക്കുന്നവ൪ക്കായുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് തയാറാകുന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ മന്ത്രിസഭയെ അറിയിച്ചു. ഇന്നലെ തുടങ്ങിയ സൗജന്യ അരിവിതരണം ഒരു ഘട്ടം പിന്നിട്ട ശേഷമാണ് അടുത്തയാഴ്ച പകുതിയോടെ പയറും ഉഴുന്നും കടലയും അടക്കമുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് തയാറാകുന്നത്.
ഇതിനും ശേഷമാകും കേന്ദ്രം പ്രഖ്യാപിച്ച അഞ്ചു കിലോ ഭക്ഷ്യധാന്യ വിതരണത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൗജന്യ അരിവിതരണത്തിനായി രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിൽ സർക്കാരിനു വിജയിക്കാനായെന്നാണു മന്ത്രിസഭ വിലയിരുത്തിയത്.