തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം വഴിയുള്ള ചികിത്സാ സഹായം അടുത്ത മാര്‍ച്ച് 31 വരെ തുടരുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സിക്കുന്ന രോഗികള്‍ക്കാണ് കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം വഴി തുടരാന്‍ അനുമതി നല്‍കിയത്.
ഈ സ്കീം അനുസരിച്ചുള്ള ചികിത്സാ സഹായം 2020 മാര്‍ച്ച് 31 വരെ ലഭ്യമാകുമെന്നാണ് നേരത്തേ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സഹായം തുടര്‍ന്നും ലഭ്യമാക്കുന്നതിന് കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം ഒരു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണു ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവര്ക്കു മൂന്നു ലക്ഷം രൂപയും ലഭിക്കും. ഇതുകൂടാതെ ഹീമോഫീലിയ രോഗികള്‍ക്കുള്ള ധനസഹായവും ലഭിക്കും.