പിറവം/പത്തനംതിട്ട/തൃശൂർ: കോവിഡ്-19 ബാധിച്ച് വിദേശരാജ്യങ്ങളിൽ മൂന്നു മലയാളികൾ മരിച്ചു. രണ്ടു പേർ അമേരിക്കയിലും ഒരാൾ ദുബായിലുമാണ് മരിച്ചത്. അമേരിക്കയിലെ ന്യൂയോർക്കിൽ പത്തനംതിട്ട ഇലന്തൂർ വാര്യാപുരം ആലുനിൽക്കുന്നതിൽ തോമസ് ഡേവിഡ് (ബിജു-43), ന്യൂജേഴ്സിയില്‍ എറണാകുളം കാക്കനാട് ജയരാജ് അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85), ദുബായിൽ കയ്പമംഗലം മൂന്നുപീടിക പുത്തൻപള്ളിക്കു സമീപം താമസിക്കുന്ന തേപറമ്പിൽ പരീത് (69) എന്നിവരാണു മരിച്ചത്.
കോവിഡ് പോസിറ്റീവായ തോമസ് ഡേവിഡ് ഏതാനും ദിവസം വെന്റിലേറ്ററിലായിരുന്നു. ന്യൂയോർക്ക് മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയിൽ 20 വർഷമായി ഉദ്യോഗസ്ഥനാണ്. അമേരിക്കയിലുള്ള ഭാര്യയുടെയും മൂന്നു പുത്രിമാരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. മാതാപിതാക്കളായ എ.ജെ. ഡേവിഡും ലില്ലിക്കുട്ടിയും മൂന്നു സഹോദരങ്ങളും ന്യൂയോർക്കിലുണ്ട്. ഭാര്യ സൈജു പുത്തൻകാവ് തന്പുരാൻകുഴിയിൽ കുടുംബാംഗം. മക്കൾ: മേഘ, നിയ, എലൈന. സംസ്കാരം ന്യൂയോർക്ക് ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയുടെകൂടി സഹകരണത്തിൽ നടത്തി.
ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ ജോലിക്കാരനായിരുന്ന സാമുവല്‍ മരിച്ചശേഷം കുഞ്ഞമ്മ മകള്‍ ലൂസിക്കൊപ്പം ന്യൂജേഴ്സിയില്‍ സ്ഥിരതാമസമായിരുന്നു. മൈക്രോബയോളജിസ്റ്റായി ജോലി നോക്കിയിരുന്നു അവർ. അടുത്തിടെ കാലിനു പരിക്കുപറ്റി ഒരു മാസമായി ആശുപത്രിയിലായിരുന്നു. ഇതിനിടെയാണ് കൊറോണ പിടിപ്പെട്ടതെന്നാണു നിഗമനം. സഹോദരന്: മോഹന്‍ (മുംബൈ). പിറവം രാമമംഗലം കോരങ്കടവ് നീര്‍ക്കുന്നത്ത് വര്‍ഗീസ് എന്‍. കുര്യാക്കോസിന്റെ ഭാര്യയാണ് മകൾ ലൂസി.
പരീത് കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുൻപാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കബറടക്കം ദുബായിൽ നടത്തും. ഭാര്യ നഫീസ. മക്കൾ: ഫൈസൽ ഫരീദ്, അബ്ദുൽ ഫത്താഹ്, സൈഫുദീൻ, സാജിദ്. മരുമക്കൾ: സന ഫൈസൽ ഫരീദ്, അഷ്ന അബ്ദുൽ ഫത്താഹ്, നെസിയ സൈഫുദീൻ.