+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒറ്റദിവസം മു​പ്പ​തി​ലേ​റെ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച് തീ​ര്‍​പ്പാ​ക്കി

കൊ​ച്ചി: ജാ​മ്യ ഹ​ര്‍​ജി​യു​ള്‍​പ്പെ​ടെ 30ലേ​റെ ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. കൊ​വി​ഡ്19 രോ​ഗ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്
ഒറ്റദിവസം മു​പ്പ​തി​ലേ​റെ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച് തീ​ര്‍​പ്പാ​ക്കി
കൊ​ച്ചി: ജാ​മ്യ ഹ​ര്‍​ജി​യു​ള്‍​പ്പെ​ടെ 30ലേ​റെ ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. കൊ​വി​ഡ്19 രോ​ഗ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.

സാ​ധാ​ര​ണ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ജാ​മ്യാ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യ ഹ​ര്‍​ജി​ക​ള്‍, ശി​ക്ഷ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ഹ​ര്‍​ജി​ക​ള്‍ തു​ട​ങ്ങി അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സെ​ഷ​ന്‍​സ് കോ​ട​തി​ക​ളും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന അ​ടി​യ​ന്ത​ര കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളി​ലെ ക​സ്റ്റ​ഡി-​വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഇ​ള​വി​ന്‍റെ പ​രി​ധി​യി​ല്‍ വ​രാ​ത്ത കേ​സു​ക​ള്‍ സെ​ഷ​ന്‍​സ് കോ​ട​തി​ക​ള്‍ പ​രി​ഗ​ണി​ക്കാ​നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ഷ​ന്‍​സ് കോ​ട​തി​ക​ളും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.