തിരുവനന്തപുരം: കൊറോണ ബാധിതരാകുന്ന സർക്കാർ ആശുപത്രി ജീവനക്കാർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കു കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പോലീസുകാരെയും അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ ദുരന്തനിവാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാരെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണം. ഇവരെല്ലാം സ്വന്തം ജീവൻ തൃണവത്കരിച്ചും കൊറോണയെന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. സർക്കാർ പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നുമുള്ള ഒരു ബോധ്യം ഇപ്പോൾ അവർക്ക് ഉറപ്പായും നല്‍കേണ്ടതുണ്ടെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസരോചിതവും പ്രശംസനീയവുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.