കൊച്ചി: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം ഈയാഴ്ച ആരംഭിക്കുമെന്നു സപ്ലൈകോ സിഎംഡി പി.എം. അലി അസ്ഗര്പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറില്‍ ഹെഡ്ഓഫീസിലും തെരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകള്‍ തയാറാക്കുന്നത്.17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക.
പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നിങ്ങനെ 1000 രൂപ വില വരുന്ന ഭക്ഷ്യവിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്ന ഇവയ്ക്കൊപ്പം സഞ്ചിയുമുണ്ട്.