കയ്പമംഗലം: കയ്പമംഗലം സ്വദേശി ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചു. കയ്പമംഗലം മൂന്നുപീടിക പുത്തൻപള്ളിക്കു സമീപം താമസിക്കുന്ന തേപറന്പിൽ ബാവുവിന്റെ മകൻ പരീത് (69) ആണു മരിച്ചത്.
പരീത് കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുൻപാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്നു ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണവിവരം യുഎഇ അധികൃതർ ബന്ധുക്കളെ അറിയിച്ചു. പരീതിന്റെ സംസ്കാരം ദുബായിയിൽ തന്നെ നടത്തും.
പുത്തൻപള്ളിയിൽ മു അദ്ദിൻ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ ഫരീദ്, അബ്ദുൽ ഫത്താഹ്, സൈഫുദീൻ, സാജിദ്. മരുമക്കൾ: സന ഫൈസൽ ഫരീദ്, അഷ്ന അബ്ദുൽ ഫത്താഹ്, നെസിയ സൈഫുദീൻ.