തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ വിജിലൻസിനും ചുമതല നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ വിജിലൻസും പരിശോധന നടത്തും. വില കൂട്ടി സാധനങ്ങൾ വിൽക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ തലത്തിലും ശ്രദ്ധിക്കണം എന്ന് നിർദേശം നൽകി. ട്രക്കുകളുടെ വരവ് വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ആവശ്യമായ ട്രക്കുകൾ മുഴുവൻ നീങ്ങിത്തുടങ്ങിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എൽപിജി സിലിണ്ടർ പോലുള്ള സാധനങ്ങൾക്ക് ക്ഷാമമുണ്ടാകാൻ പാടില്ല. വടക്കൻ ജില്ലകളിൽ സാധനങ്ങൾ എത്തിക്കാൻ അറച്ചുനിൽക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുള്ളവരെ ബോധവത്കരിച്ച് തടസമില്ലാതെ സാധനങ്ങൾ എത്തിക്കാനുള്ള ക്രമീകരണം ഉണ്ടാക്കും.