തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയ്ക്ക് നൽകി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവായി.2005 ലെ ദുരന്തനിവാരണ ആക്ടിലെ സെക്ഷൻ 24 പ്രകാരമാണ് ഈ ചുമതല നൽകിയിരിക്കുന്നത്. കോവിഡ്19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.