+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​കി​ത്സ കി​ട്ടാ​തെ കാ​സ​ര്‍​ഗോ​ട്ട് ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു

കാ​​സ​​ര്‍ഗോ​​ഡ്: ക​​ര്‍ണാ​​ട​​ക അ​​തി​​ര്‍ത്തി അ​​ട​​ച്ച​​തു​​മൂ​​ലം ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് പോ​​കാ​​ന്‍ ക​​ഴി​​യാ​​തെ കാ​​സ​​ര്‍ഗോ​​ട്ട് ര​​ണ്ടു​​പേ​​ര്‍ കൂ​​ടി മ​​രി​​ച്ചു. ഇ​​തോ​​ടെ അ​​തി
ചി​കി​ത്സ കി​ട്ടാ​തെ കാ​സ​ര്‍​ഗോ​ട്ട്  ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു
കാ​​സ​​ര്‍ഗോ​​ഡ്: ക​​ര്‍ണാ​​ട​​ക അ​​തി​​ര്‍ത്തി അ​​ട​​ച്ച​​തു​​മൂ​​ലം ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് പോ​​കാ​​ന്‍ ക​​ഴി​​യാ​​തെ കാ​​സ​​ര്‍ഗോ​​ട്ട് ര​​ണ്ടു​​പേ​​ര്‍ കൂ​​ടി മ​​രി​​ച്ചു. ഇ​​തോ​​ടെ അ​​തി​​ര്‍ത്തി അ​​ട​​ച്ച​​തു​​മൂ​​ലം ജി​​ല്ല​​യി​​ല്‍ മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി​​യവരുടെ എ​​ണ്ണം നാ​​ലാ​​യി. വൃ​​ക്ക​​രോ​​ഗിയായ മ​​ഞ്ചേ​​ശ്വ​​രം കു​​ഞ്ച​​ത്തൂ​​രി​​ലെ മാ​​ധ​​വ (45), ഹൃ​​ദ്‌​​രോ​​ഗി​​യാ​​യ മ​​ഞ്ചേ​​ശ്വ​​രം ഉ​​ദ്യാ​​വ​​റി​​ലെ ആ​​യി​​ഷ (55) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ മ​​രി​​ച്ച​​ത്.

മാ​​ധ​​വയെ ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​​ന്നോ​​ടെ​​യാ​​ണ് മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യ​​ത്. ത​​ല​​പ്പാ​​ടി​​യി​​ലെ ചെ​​ക്ക് പോ​​സ്റ്റ് വ​​രെ എ​​ത്തി​​യെ​​ങ്കി​​ലും ക​​ട​​ത്തി​​വി​​ടാ​​ന്‍ ക​​ര്‍ണാ​​ട​​ക പോ​​ലീ​​സ് ത​​യാ​​റാ​​യി​​ല്ലെ​​ന്ന് ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​ഞ്ഞു. നി​​ല അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ​​തോ​​ടെ തി​​രി​​ച്ച് കാ​​സ​​ര്‍ഗോ​​ട്ടെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഭാ​​ര്യ ല​​ളി​​ത. മ​​ക്ക​​ള്‍: അ​​നൂ​​പ് രാ​​ജ്, അ​​നീ​​ഷ്.

ത​​ല​​പ്പാ​​ടി​​യി​​ല്‍ ചെ​​ക്ക് പോ​​സ്റ്റി​​ന​​പ്പു​​റം ക​​ര്‍ണാ​​ട​​ക ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ആ​​യി​​ഷ മ​​ഞ്ചേ​​ശ്വ​​ര​​ത്ത് മ​​ക​​ളു​​ടെ വീ​​ട്ടി​​ല്‍ പോ​​യ​​താ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഇ​​വി​​ടെ​​വ​​ച്ച് നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​പ്പോ​​ള്‍ മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു പോ​​കാ​​നാ​​കി​​ല്ലെ​​ന്ന​​റി​​ഞ്ഞ് കാ​​റി​​ല്‍ തൊ​​ട്ട​​ടു​​ത്ത ടൗ​​ണാ​​യ ഉ​​പ്പ​​ള​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ നി​​ല ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ തു​​ട​​ര്‍ന്ന് മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​തെ ര​​ക്ഷ​​യി​​ല്ല എ​​ന്നാ​​യി​​രു​​ന്നു ഡോ​​ക്ട​​ര്‍മാ​​രു​​ടെ അ​​ഭി​​പ്രാ​​യം. വീ​​ണ്ടും മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും കാ​​റി​​ല്‍വ​​ച്ചു​​ത​​ന്നെ മ​​ര​​ണം സം​​ഭ​​വി​​ച്ചു.