തൊടുപുഴ: ഇടുക്കിയിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇടുക്കി ബൈസണ്‍വാലി സ്വദേശിനിയായ ഏകാധ്യാപികയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലായി.ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകൻ എ.പി. ഉസ്മാനിൽ നിന്നാണ് ഏകാധ്യാപികയ്ക്ക് കോവിഡ് ബാധിച്ചത്.
ഏകാധ്യാപക സംഘടനയുടെ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തിന് പോയപ്പോൾ ഉസ്മാനോടൊപ്പം കാറിൽ യാത്രചെയ്ത സംഘത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഏകാധ്യാപികയുമുണ്ടായിരുന്നു.പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു ഏകാധ്യാപികമാരായ രണ്ടു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പരിശോധനാ ഫലം വന്നപ്പോഴാണ് ഇതിൽ ഒരാൾക്ക് പോസിറ്റീവും മറ്റൊരാൾക്ക് നെഗറ്റീവുമായത്.
അതേസമയം, ഇടുക്കിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,653 ആയി. ഇന്നലെ ഫലം ലഭിച്ച 24 പേരിൽ 23 പേരുടെയും ഫലം നെഗറ്റീവാണ്. ഇതിൽ പത്തുവയസുള്ള കുട്ടിയും ഉൾപ്പെടുന്നു. രോഗംബാധിച്ചവർ ഉൾപ്പെടെ ആറുപേരാണ് നിലവിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമായി നിരീക്ഷണത്തിലും ചികിൽസയിലുമുള്ളത്.