തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായ നിയന്ത്രണങ്ങൾ ലംഘിച്ച് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങാൻ ബാങ്കുകളിലേക്ക് ആളുകൾ കൂട്ടത്തോടെയെത്തിയതിനു പിന്നാലെ ബാങ്കുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. അടുത്ത മാസം നാല് വരെ ബാങ്കുകൾ സാധാരണ പോലെ രാവിലെ പത്ത് മുതൽ വൈകുന്നേരം നാലു വരെ പ്രവർത്തിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിന്റെ ആദ്യ ദിനമായ ഇന്നലെ ആളുകൾ കൂട്ടത്തോടെ ബാങ്കിലേക്ക് എത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. തിരക്ക് നിയന്ത്രണാതീതമായതു ശ്രദ്ധയിൽപ്പെട്ടതോടെ ധനമന്ത്രി തോമസ് ഐസക് വിഷയത്തിൽ ഇടപെട്ടു. ഇതേ തുടർന്നാണ് സംസ്ഥാന തല ബാങ്കേഴസ് സമിതി സർവീസ് പെൻഷൻ വിതരണത്തിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
അടുത്ത മാസം നാല് വരെ രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ ബാങ്കുകൾ പ്രവർത്തിക്കുമെന്നതിനാൽ ആളുകൾ തിരക്ക് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും സമിതി കണ്വീനർ എൻ. അജിത് കൃഷ്ണൻ അറിയിച്ചു. തുക അക്കൗണ്ടിൽ സുരക്ഷിതമായിരിക്കും. തുക പിൻവലിച്ചില്ലെങ്കിൽ തുടർന്നുള്ള ഗഡുക്കൾ ലഭിക്കില്ലെന്ന തെറ്റിദ്ധാരണ ഗുണഭോക്താക്കൾക്കിടയിൽ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണ്. പെൻഷൻ തുക പിൻവലിച്ചില്ലെങ്കിലും തുടർന്നുള്ള ഗഡുക്കൾ ലഭിക്കുന്നതിന് ഒരുതരത്തിലും തടസമാകില്ലെന്നും അദ്ദേഹം അറിയിച്ചു.
സർവീസ് പെൻഷൻ വിതരണത്തിലും നിയന്ത്രണം
തിരക്ക് ഒഴിവാക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർവീസ് പെൻഷൻ വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ബാങ്കുകൾ വഴി സർവീസ് പെൻഷൻ കൈപ്പറ്റുന്നവർക്ക് അക്കൗണ്ട് നന്പർ അടിസ്ഥാനപ്പെടുത്തി പ്രത്യേക തീയതികൾ നൽകിക്കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം വ്യാഴാഴ്ച മുതൽ സർവീസ് പെൻഷൻ പിൻവലിക്കാം. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അക്കൗണ്ട് നന്പർ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് വ്യാഴാഴ്ച തുക പിൻവലിക്കാം. രണ്ട്, മൂന്ന് എന്നീ അക്കങ്ങളിൽ അക്കൗണ്ട് നന്പർ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് ഏപ്രിൽ മൂന്നിനും നാല്, അഞ്ച് അക്കങ്ങളിൽ അക്കൗണ്ട് നന്പർ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് ഏപ്രിൽ നാലിനും ബാങ്കിലെത്തി തുക പിൻവലിക്കാം. ആറ്, ഏഴ് അക്കങ്ങളിൽ അക്കൗണ്ട് നന്പർ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക്
ഏപ്രിൽ ആറിനും എട്ട്, ഒൻപത് എട്ട് അക്കങ്ങളിൽ അക്കൗണ്ട് നന്പർ അവസാനിക്കുന്നവർക്ക് ഏപ്രിൽ ഏഴിനും ബാങ്കുകളിലെത്തി തുക പിൻവലിക്കാം. എടിഎം സൗകര്യമുള്ളവർ കഴിയുന്നതും എടിഎം വഴി പണം പിൻവലിക്കണമെന്നും ബാങ്കേഴ്സ് സമിതി അഭ്യർഥിച്ചു.
ട്രഷറി വഴിയുള്ള പെൻഷൻ വിതരണം പനഃക്രമീകരിച്ചു
ട്രഷറികൾ മുഖേനയുള്ള സർവീസ്, ഫാമിലി പെൻഷനുകളുടെ വിതരണം പെൻഷൻകാരുടെ അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ രണ്ട് മുതൽ ഏഴു വരെ അഞ്ച് ദിവസങ്ങളിലായി കൂടുതൽ ഘട്ടമായി പുനഃക്രമീകരിച്ചു. പെൻഷൻ സ്വീകരിക്കുന്നതിനായി കൂട്ടം കൂടുന്നതിനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിനാണ് പെൻഷൻ വിതരണം കൂടുതൽ ഘട്ടങ്ങളിലായി പുനഃക്രമീകരിച്ചതെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. തീയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പി.ടി.എസ്.ബി. അക്കൗണ്ട് നന്പർ) എന്ന ക്രമത്തിൽ ചുവടെ:
ഏപ്രിൽ രണ്ട്- രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ-പിടിഎസ്ബി അക്കൗണ്ട് നന്പർ പൂജ്യത്തിൽ (0) അവസാനിക്കുന്നവർ.
ഏപ്രിൽ രണ്ട്- ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകുന്നേരം അഞ്ച് വരെ- അക്കൗണ്ട് നന്പർ ഒന്നിൽ (1) അവസാനിക്കുന്നവർ.
ഏപ്രിൽ മൂന്ന്- രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ- അക്കൗണ്ട് നന്പർ രണ്ടിൽ (2) അവസാനിക്കുന്നവർ.
ഏപ്രിൽ മൂന്ന്- ഉച്ചകഴിഞ്ഞു രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ-അക്കൗണ്ട് നന്പർ മൂന്നിൽ (3) അവസാനിക്കുന്നവർ.
ഏപ്രിൽ നാല്- രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ- അക്കൗണ്ട് നന്പർ നാലിൽ(4) അവസാനിക്കുന്നവർ.
ഏപ്രിൽ നാല്- ഉച്ചകഴിഞ്ഞു രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ- അക്കൗണ്ട് നന്പർ അഞ്ചിൽ(5) അവസാനിക്കുന്നവർ.
ഏപ്രിൽ ആറ്-രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ- അക്കൗണ്ട് നന്പർ ആറിൽ (6) അവസാനിക്കുന്നവർ.
ഏപ്രിൽ ആറ്-രാവിലെ ഉച്ചകഴിഞ്ഞു രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ- അക്കൗണ്ട് നന്പർ ഏഴിൽ (7) അവസാനിക്കുന്നവർ.
ഏപ്രിൽ ഏഴ്- രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ-അക്കൗണ്ട് നന്പർ എട്ടിൽ (8) അവസാനിക്കുന്നവർ.
ഏപ്രിൽ ഏഴ്- ഉച്ചകഴിഞ്ഞു രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ- അക്കൗണ്ട് നന്പർ ഒൻപതിൽ (9) അവസാനിക്കുന്നവർ.
കോവിഡ് പശ്ചാത്തലത്തിലുള്ള സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ട്രഷറിയിലേക്കുള്ള പ്രവേശന കവാടത്തിലും ഇടപാട് കൗണ്ടറിന് മുന്നിലെ ക്യൂവിനും നിയന്ത്രണമുണ്ടായിരിക്കും. ജീവനക്കാർക്കും ഇടപാടുകാർക്ക് സാധ്യമാകുന്ന തരത്തിലും ഫേസ് മാസ്ക്കുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ട്രഷറിയിൽ പ്രവേശിക്കുന്നവർക്ക് കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഏർപ്പെടുത്തി.
ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് സാമൂഹ്യ അകലം പാലിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.