+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ഗൂ​ഢ​ത​ക​ൾ നി​റ​ച്ച് "​നി​ഴ​ല്‍’; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി

കുഞ്ചാക്കോ ബോബനും ന​യ​ന്‍​താ​ര​യും ആദ്യമായി ഒ​ന്നി​ക്കു​ന്ന "​നി​ഴ​ല്‍’ എ​ന്ന ചി​ത്ര​ത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തിറങ്ങി.ചാ​ക്കോ​ച്ചന്‍റെ നാ​ല്പ​ത്തി​നാ​ലാം പി​റ​ന്നാ​ൾ ദി​ന​ത്ത
നി​ഗൂ​ഢ​ത​ക​ൾ നി​റ​ച്ച്

കുഞ്ചാക്കോ ബോബനും ന​യ​ന്‍​താ​ര​യും ആദ്യമായി ഒ​ന്നി​ക്കു​ന്ന "​നി​ഴ​ല്‍’ എ​ന്ന ചി​ത്ര​ത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തിറങ്ങി.

ചാ​ക്കോ​ച്ചന്‍റെ നാ​ല്പ​ത്തി​നാ​ലാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ 32 സം​വി​ധാ​യ​ക​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തുവി​ട്ട​ത്. നി​ഗൂ​ഢ​ത നി​റ​ഞ്ഞ മാ​സ് ഗെ​റ്റ​പ്പി​ൽ മു​ഖം​മൂ​ടി​യി​ൽ എ​ത്തി​യ ചാ​ക്കോ​ച്ച​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ള്ള എ​ഡി​റ്റ​ർ അ​പ്പു എ​ന്‍. ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നിഴൽ. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് എ​സ്. സ​ഞ്ജീ​വാ​ണ്. ​

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, മെ​ലാ​ഞ്ച് ഫി​ലിം ഹൗ​സ്, ടെ​ന്‍റ്പോ​ള്‍ മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റോ ജോ​സ​ഫ്, അ​ഭി​ജി​ത്ത് എം ​പി​ള്ള, ബാ​ദു​ഷ, സം​വി​ധാ​യ​ക​ൻ ഫെ​ല്ലി​നി ടി.​പി, ജി​നേ​ഷ് ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം. ഛായാ​ഗ്ര​ഹ​ണം ദീ​പ​ക് ഡി ​മേ​നോ​നും സം​ഗീ​തം സൂ​ര​ജ് എ​സ് കു​റു​പ്പും നിർവഹിക്കുന്നു.