കാക്കനാട്: ലോക്ക് ഡൗണ്കാലത്തു വീടുകളിൽ അടച്ചുപൂട്ടി കഴിയുന്നവരുടെ മാനസിക പ്രശ്നങ്ങളും ഡിപ്രഷൻ പോലുള്ള അവസ്ഥകളും മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കാനായി വെബ് ആപ്. ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡേവിസ് തോമസ് എന്ന യുവ എൻജിനിയറും സംഘവും രൂപകല്പന ചെയ്ത വെബ് ആപ് ജില്ലാ കളക്ടർ എസ്. സുഹാസ് പുറത്തിറക്കി.