തിരുവനന്തപുരം: കേരളത്തിൽ ആറു പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ടു പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കം ആണ് രോഗം സ്ഥിരീകരിച്ചതെന്നും ഈ ആറു പേരും വിദേശത്തുനിന്നെത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 182 ആയി. കോട്ടയം ജില്ലയിൽ രണ്ടു പേരും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തരും ഇന്നലെ രോഗമുക്തരായി. രോഗബാധ സ്ഥിരീകരിക്കപ്പെട്ട 165 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.