ഇരിങ്ങാലക്കുട: കോവിഡിനെക്കുറിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഗവേഷണവിഭാഗം തയാറാക്കിയ പ്രബന്ധം ലോകാരോഗ്യ സംഘടനയ്ക്കുസമർപ്പിക്കാൻ അന്താരാഷ്ട്ര ജേർണൽ അനുമതി തേടി. കോവിഡ് വൈറസിന്റെ ഘടനാപരമായ വിശകലനവും പ്രതിരോധ സംവിധാനങ്ങളെയും കുറിച്ചുമാണു കോളജിലെ സാംക്രമികരോഗ ഗവേഷണകേന്ദ്രമായ സിഡിആർഎൽ പ്രബന്ധം തയാറാക്കിയത്.