ആലപ്പുഴ: വയോധികനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കിടങ്ങംപറന്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിലാണു കാർത്തികപ്പള്ളി സ്വദേശി ഹരിദാസിനെ മരിച്ചനിലയിൽ കണ്ടത്. മദ്യം ലഭിക്കാഞ്ഞതിനെത്തുടർന്ന് ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു.