തിരുവനന്തപുരം: ഇന്നലെ കൊല്ലം ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്-19 റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 39 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ വിദേശത്തുനിന്നു വന്നവരാണ്.
ഇന്നലെ ഏറ്റവുമധികം പേർക്കു രോഗം സ്ഥിരീകരിച്ചത് കാസർഗോഡ് ജില്ലയിലാണ്- 34. കണ്ണൂരിൽ രണ്ടു പേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 164 പേരാണ് ചികിത്സയിലുള്ളത്.
1,10,299 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 1,09,683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. 5,679 സാന്പിളുകൾ പരിശോധിച്ചതിൽ 4,448 എണ്ണം കോവിഡ്-19 അല്ലെന്നു ഫലം വന്നു.സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി തുടരാനാണ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ്-19 റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്.