തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1381 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. സംസ്ഥാനത്ത് ഇന്നലെ അറസ്റ്റിലായത് 1383 പേരാണ്. 923 വാഹനങ്ങളും പിടിച്ചെടുത്തു.