കൊച്ചി: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നേരത്തെ ക്ലാസുകൾ നിർത്തേണ്ടിവന്നതിനാൽ വിദ്യാർഥികളുടെ പഠനം അവതാളത്തിലാകാതിരിക്കാനുള്ള ആപ്പുമായി കേരള സ്റ്റാർട്ടപ്പ് മിഷനിലെ (കെഎസ്യുഎം) സംരംഭമായ ലിൻവേയ്സ് ടെക്നോളജീസ്.
അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി സാമൂഹിക അധ്യയനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇവർ കൊറോണക്കാലത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സൗജന്യമായി നൽകാനൊരുങ്ങുന്നത്. നിലവിൽ രാജ്യത്തെ നൂറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സോഫ്റ്റ്വെയർ ഉപയോഗിച്ചു വരുന്നുണ്ട്. ഇതു സ്കൂളുകൾക്കു കൂടി ലഭ്യമാക്കുകയാണു ചെയ്യുന്നതെന്നു കന്പനി സഹസ്ഥാപകനായ ബാസ്റ്റിൻ തോമസ് പറഞ്ഞു.
വിദ്യഭ്യാസ സ്ഥാപനങ്ങൾക്കോ ഏതെങ്കിലും ഒരു വകുപ്പ് മേധാവിക്കോ ഈ ആപ്പ് വഴി അധ്യയനം നിയന്ത്രിക്കാം. അധ്യാപകരുടെ വിഡിയോ ഉൾപ്പെടെ ഇതിലൂടെ എത്തിക്കാം. ഏതൊക്കെ പാഠഭാഗം പഠിപ്പിച്ചു, ഏതൊക്കെ കുട്ടികൾ പാഠഭാഗം വായിച്ചു, വീഡിയോ കണ്ടു തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സാങ്കേതിക വിദ്യയിലൂടെ അറിയാൻ സാധിക്കും. പ്രശ്നോത്തരി, ലഘു പരീക്ഷകൾ, സംശയങ്ങൾ, തുടങ്ങിയവയും ഇതിലൂടെ അറിയാം. https://brea kcorona. in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.