കൊച്ചി: ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ജഗര്‍നോട്ട് ബുക്ക്സുമായി ചേര്‍ന്ന് ആയിരക്കണക്കിനു പുസ്തകങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന ഇ-ബുക്ക് പ്ലാറ്റ്ഫോം സേവനം അവതരിപ്പിച്ചു. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായുള്ള ഇന്ത്യന്‍ സര്‍ക്കാർ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയാണു പുസ്തകങ്ങള്‍ എയര്‍ടെല്‍ വരിക്കാര്‍ക്കു ലഭ്യമാക്കുന്നത്. സ്മാര്‍ട് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സേവനം ലഭിക്കും. വിവിധഗണത്തിലുള്ള ഇ-പുസ്തകങ്ങളും നോവലുകളും ജഗര്‍നോട്ട് ബുക്ക്സിലുണ്ട്.