തിരുവനന്തപുരം: ക്വാറന്റൈൻ ലംഘിച്ച് കൊല്ലം സബ്കളക്ടർ അനുപം മിശ്ര മുങ്ങി. വിദേശത്തു നിന്നെത്തിയ സബ് കളക്ടർ ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ കണ്ടില്ല. അതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ കാണ്പൂരിലാണെന്ന് മറുപടി ലഭിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരേ കേസെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.