കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സയെത്തുടര്‍ന്നു കോവിഡില്‍നിന്നു വിമുക്തി നേടിയ ആറ് രോഗികളില്‍ അഞ്ചു പേര് ഇന്നലെ ആശുപത്രി വിട്ടു. ഇറ്റലിയില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ടു ബ്രിട്ടീഷ് പൗരന്മാര് എന്നിവരാണ് ആശുപത്രി വിട്ടത്.
മൂന്നാറില്നിന്നെത്തിയ യാത്രാസംഘത്തില്‍നിന്ന് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഇദ്ദേഹം മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ന്യൂമോണിയ 75 ശതമാനത്തോളം ഭേദമായിട്ടുണ്ടെന്നും ചികിത്സയോട് മികച്ചരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.