കോഴിക്കോട്: വെള്ളയിലെ ബിവറേജസ് ഗോഡൗണില്‍ മദ്യം ഇറക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് മർദനം. സിഐടിയു, ഐഎന്‍ടിയുസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളാണ് റിപ്പോർട്ടർ എ.എൻ. അഭിലാഷ്, കാമറമാൻ മിഥുൻ എന്നിവരെ ആക്രമിച്ചത്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.