+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ല കി​രീ​ടം വി​ശേ​ഷ​ങ്ങ​ൾ!

മ​ല​യാ​ള​സി​നി​മ​യി​ലെ മി​ക​ച്ച സി​നി​മ​ക​ളു​ടെ ലി​സ്റ്റെ​ടു​ത്താ​ൽ അ​തി​ൽ കി​രീ​ടം എ​ന്ന സി​നി​മ​യു​ടെ സ്ഥാ​നം വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ്. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ. കൃ​ഷ്ണ​കു​മാ​റും ദി​നേ​ശ്
ചി​ല കി​രീ​ടം വി​ശേ​ഷ​ങ്ങ​ൾ!

മ​ല​യാ​ള​സി​നി​മ​യി​ലെ മി​ക​ച്ച സി​നി​മ​ക​ളു​ടെ ലി​സ്റ്റെ​ടു​ത്താ​ൽ അ​തി​ൽ കി​രീ​ടം എ​ന്ന സി​നി​മ​യു​ടെ സ്ഥാ​നം വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ്. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ. കൃ​ഷ്ണ​കു​മാ​റും ദി​നേ​ശ് പ​ണി​ക്ക​രും ചേ​ർ​ന്ന് നി​ർ​മി​ച്ച ക​രീ​ടം 1989 ജൂ​ലൈ ഏ​ഴി​നാ​ണ് റി​ലീ​സാ​യ​ത്.

ര​ച​ന ലോ​ഹി​ത​ദാ​സും സം​വി​ധാ​നം സി​ബി മ​ല​യി​ലു​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ, തി​ല​ക​ൻ, പാ​ർ​വ​തി, ക​വി​യൂ​ർ പൊ​ന്ന​മ്മ, മോ​ഹ​ൻ​രാ​ജ്, കൊ​ച്ചി​ൻ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. കി​രീ​ട​ത്തി​ന്‍റെ ചി​ല സ​വി​ശേ​ഷ പ്ര​ത്യേ​ക​ത​ക​ൾ ഇ​താ,

* ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ആ​ദ്യ​മാ​യി ദേ​ശീ​യ ബ​ഹു​മ​തി ല​ഭി​ക്കു​ന്ന​ത് കി​രീ​ടം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്. 1989ലെ ​മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള സ്പെ​ഷൽ ജൂ​റി പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ച​ത്.

* ഗാ​യ​ക​ൻ എം.​ജി.​ശ്രീ​കു​മാ​റി​ന് മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത് കി​രീ​ടം, വ​ട​ക്കു​നോ​ക്കി​യ​ന്ത്രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു. ക​ണ്ണീ​ർ പൂ​വി​ന്‍റെ ക​വി​ളി​ൽ ത​ലോ​ടി... (കി​രീ​ടം), മാ​യാ​മ​യൂ​രം പീ​ലി​നീ​ർ​ത്തി​യോ...( വ​ട​ക്കു​നോ​ക്കി​യ​ന്ത്രം) എ​ന്നി​വ​യാ​ണ് ആ ​ഗാ​ന​ങ്ങ​ൾ.

* വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മാ​ത്രം പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധ നേ​ടി​യ കൊ​ച്ചി​ൻ ഹ​നീ​ഫ​യ്ക്ക് ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ൽ കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ ബ്രേ​ക്ക് ആ​യി​രു​ന്നു കി​രീ​ട​ത്തി​ലെ ഹൈ​ദ്രോ​സ് എ​ന്ന ക​ഥാ​പാ​ത്രം. പൊ​ങ്ങ​ച്ചം പ​റ​ഞ്ഞു കൊ​ണ്ട് നാ​യ​ക​ന്‍റെ പി​ന്നാ​ലെ വാ​ലു പോ​ലെ കൂ​ടു​ന്ന ഒ​രു കോ​മ​ഡി ക​ഥാ​പാ​ത്ര​മാ​യി കൊ​ച്ചി​ൻ ഹ​നീ​ഫ ഗം​ഭീ​ര പ്ര​ക​ട​നം കാ​ഴ്ച വ​ച്ചു. അ​തി​നു ശേ​ഷം ഹാ​സ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​യ്ത​ത്.

* ലോ​ഹി​ത​ദാ​സ് കി​രീ​ട​ത്തി​ന്‍റെ തി​ര​ക്ക​ഥാ​ര​ച​ന നി​ർ​വ​ഹി​ച്ച​ത് വെ​റും നാ​ലു ദി​വ​സം കൊ​ണ്ടാ​ണ്. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന്‍റെ ക​ല്യാ​ണ​ത്തി​ന് പോ​കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ല​ല്ലോ എ​ന്ന വി​ഷ​മം കാ​ര​ണം, അ​ത് ഒ​ഴി​വാ​ക്കാ​തി​രി​ക്കാ​നാ​യി അ​ദ്ദേ​ഹം രാ​വും പ​ക​ലും വി​ശ്ര​മ​മി​ല്ലാ​തെ ഇ​രു​ന്നു ത​‍യാറാ​ക്കി​യ​താ​ണ് ​കി​രീ​ടം.

* മോ​ഹ​ൻ​രാ​ജ് എ​ന്ന ന​ട​ന്‍റെ തു​ട​ക്കം കി​രീ​ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. അ​തു വ​രെ കാ​ണാ​ത്ത ത​രം പ്ര​ത്യേ​ക ശൈ​ലി​യി​ലു​ള്ള വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കീ​രി​ക്കാ​ട​ൻ ജോ​സ് എ​ന്ന ആ ​വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ​യാ​യി​രു​ന്നു ആ ​ന​ട​ൻ പി​ൽ​ക്കാ​ല​ത്ത് അ​റി​യ​പ്പെ​ട്ട​ത്.

* ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ നാ​ല് ഭാ​ഷ​ക​ളി​ലേ​ക്കാ​ണ് കി​രീ​ടം റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. തെ​ലു​ങ്കി​ൽ റൗ​ഡി​സം നാ​സി​ഞ്ച​ലി (1990), ക​ന്ന​ട​യി​ൽ മൊ​ട​ട മ​റ​യ​ല്ലി (1991), ഹി​ന്ദി​യി​ൽ ഗ​ർ​ദ്ദി​ഷ്’ (1993), ത​മി​ഴി​ൽ കി​രീ​ടം (2007) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​വ. ഇ​വ​യെ​ല്ലാം ത​ന്നെ സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി​രു​ന്നു.