ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയായിരുന്നു ചൗഹാന് വിശ്വാസ വോട്ട് നേടിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് വിട്ടുനിന്നു. രണ്ടു ബിഎസ്പി എംഎല്‍എമാരും ഒരു സമാജ് വാദി പാര്‍ട്ടി അംഗവും രണ്ടു സ്വതന്ത്രരും സഭയിലെത്തിയിരുന്നു.