ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ കോവിഡ് കേസ് മണിപ്പുരില്‍ സ്ഥിരീകരിച്ചു. 23 വയസുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇംഫാല്‍ വെസ്റ്റ് ജില്ലക്കാരിയായ ഇവര്‍ യുകെയില്‍നിന്നു തിരികെയെത്തിയ ആളാണ്. ലണ്ടനില്‍നിന്ന് മാര്‍ച്ച് 18ന് ഡല്‍ഹിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് കോല്‍ക്കത്തയില്‍ വിമാനമാര്‍ഗം എത്തി. പനിയും തൊണ്ടവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് കോല്‍ക്കത്തയില്‍ ഏതാനും ദിവസം തങ്ങി. മാര്‍ച്ച് 21ന് അഗര്‍ത്തല വഴി ഇംഫാലിലേക്ക് വിമാനത്തിലെത്തി.