ചെന്നൈ: കൊറോണ ദുരിതാശ്വാസത്തിന് 3,280 കോടി രൂപയുടെ പാക്കേജ് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. ‘അരി’ റേഷൻകാർഡുള്ളവർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, കെട്ടിടനിർമാണ തൊഴിലാളികൾ എന്നിവർക്ക് ആയിരം രൂപവച്ച് ധനസഹായം നല്കും. മറ്റു വിഭാഗത്തിൽപ്പെട്ട റേഷൻകാർഡുകാർക്ക് അരി, പരിപ്പ്, ഭക്ഷ്യയെണ്ണ എന്നിവ സൗജന്യമായി നല്കും.