സിനിമാ മേഖലയിലെ സ്ത്രീ പ്രശ്നങ്ങൾ വൻ ചർച്ചയായി മാറിയിരിക്കുന്ന ഈ കാലത്ത് പഴയകാല ഷൂട്ടിംഗ് ഇടങ്ങളിലും സമൂഹത്തിലും താൻ സുരക്ഷിതയായിരുന്നുവെന്നു എണ്‍പതുകളിൽ യുവാക്കളുടെ ഹരമായി മാറിയിരുന്ന നടി സീമയുടെ വെളിപ്പെടുത്തൽ.
ആരാധകർ തന്നെ ഭയപ്പെട്ടിരുന്നുവെന്നാണു സീമ പറയുന്നത്. സാധാരണക്കാരുടെ ഇഷ്ടനടിയായി വളരെപ്പെട്ടന്നു തന്നെ മാറിയ സീമയ്ക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. എന്നാൽ ആരാധകർക്ക് എന്നെ കുറച്ച് ഭയമായിരുന്നു. നാവ് തന്നെയാണ് ഇതിനുള്ള കാരണം, ഇഷ്ടമില്ലാത്തത് മുഖത്തു നോക്കി പറയും. ഈ സ്വഭാവമാണ് അന്ന് എന്നെ സുരക്ഷിതയാക്കിയത്- സീമ വ്യക്തമാക്കുന്നു.
സിനിമയിൽ നായികയായി എത്തിയപ്പോൾ തന്നെ സംവിധായകൻ ഐ.വി. ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രേമാഭ്യർഥനയുമായോ അല്ലാതെയോ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സീമ പറയുന്നു. അന്ന് സിനിമാ ഫീൽഡിൽ എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും സീമ പറയുന്നു. ഒരഭിമുഖത്തിലാണ് സീമ മനസു തുറന്നത്.