തെന്നിന്ത്യൻ സിനിമകളിലെ തിളക്കമുള്ള നായികമാരിൽ ഒരാളാണ് രമ്യാ കൃഷ്ണൻ. രജനികാന്തിന്റെ പടയപ്പയിലെ പ്രതിനായിക നീലാംബരിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകർ ഉണ്ടാകില്ല. ബാഹുബലിയിലെ രാജമാതാ ശിവകാമിയെന്ന കഥാപാത്രമാണ് രമ്യയുടെ മറ്റൊരു കരുത്തുറ്റ വേഷം.
ശിവകാമിയെ അനശ്വരമാക്കിയ രമ്യയെ എല്ലാവരും പ്രശംസിക്കുന്പോൾ ഒരാൾക്ക് മാത്രം അഭിപ്രായവ്യത്യാസമുണ്ട്. രമ്യയുടെ ഭർത്താവും സംവിധായകനുമായ കൃഷ്ണ വംശിക്ക്.
ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. പക്ഷെ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങൾ കണ്ടാൽ അതു മനസിലാകും.
രമ്യയെ താൻ തന്റെ സിനിമകളിൽ അഭിനയിപ്പിക്കില്ല. കാരണം ഒരു നടിയായി അവരെ കാണാൻ പറ്റില്ല. എന്റെ ഒരു സിനിമയിലാണ് രമ്യ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുൻപായിരുന്നു- കൃഷ്ണവംശി പറയുന്നു.