കൊച്ചി: മലേഷ്യയിൽനിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിയായ യുവാവിനെ കൊറോണ (കോവിഡ് 19) രോഗബാധ സംശയിച്ചു കളമശേരി ഗവ. മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
മലേഷ്യയിൽ രണ്ടരവർഷമായി ജോലി ചെയ്യുന്ന യുവാവിനു ചുമയും ശ്വാസതടസവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയിൽ യുവാവിന്റെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനെത്തുടർന്നു കീറ്റോ അസിഡോസിസ് രോഗാവസ്ഥയുള്ളതായി കണ്ടെത്തി.
ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധിച്ചിട്ടുള്ളതിനാൽ രോഗിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. എച്ച്1 എൻ1, കോവിഡ്-19 പരിശോധനകൾക്കായി സാന്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ നാലു പേരുടെ കൂടി സാന്പിളുകൾ ഇന്നലെ ജില്ലയിൽനിന്നു പരിശോധനയ്ക്ക് അയച്ചു. കൊറോണ രോഗബാധ സംശയിക്കുന്ന ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര യോഗം ചേർന്നു. കണ്ണൂർ സ്വദേശിക്കു പുറമെ ഐസൊലേഷൻ വാർഡിൽ മറ്റൊരാൾ കൂടി നിരീക്ഷണത്തിലുണ്ട്.
ജാഗ്രത തുടരുന്നുവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റു രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വിവിധ ജില്ലകളിലായി 136 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 128 പേര് വീടുകളിലും 8 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 34 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.