കൊച്ചി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ സാക്ഷി മൊഴി നൽകാൻ നടിയും സംവിധായകയുമായ ഗീതു മോഹൻദാസും സംയുക്ത വർമയും കുഞ്ചാക്കോ ബോബനും സിബിഐ പ്രത്യേക കോടതിയിൽ ഹാജരായി. മഞ്ജു വാര്യരുടെ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.