കൊച്ചി: ബിഎസ്എന്‍എലിന്റെ ഭാരത് എയര്‍ ഫൈബര്‍, ഐപി ടിവി സേവനങ്ങള്‍ ആരംഭിച്ചു. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം നല്കുന്ന ഭാരത് എയര്‍ ഫൈബര്‍ പദ്ധതി രാജ്യത്ത് ആദ്യമായി തുടക്കമിടുന്നതു കൊച്ചിയിലാണ്. ഫൈബര്‍ കണക്ഷനുകളിലൂടെ വോയ്സ്, ഡാറ്റ എന്നിവയ്ക്കൊപ്പം ടെലിവിഷന്‍ ചാനലുകള്‍ കൂടി ലഭ്യമാക്കുന്നതാണ് ഐപി ടിവി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉയര്‍ന്ന സാങ്കേതികത പിന്തുണയോടെ മെച്ചപ്പെട്ട സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഒരു ഫൈബര്‍ കണക്ഷനിലൂടെ വീടുകളിലും ഓഫീസുകളിലും വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭാരത് എയര്‍ ഫൈബറിലൂടെ സാധിക്കും. സെക്യൂരിറ്റി കാമറകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ സുരക്ഷിത ഉപകരണങ്ങള്‍ കൂടി ബന്ധിപ്പിക്കാവുന്ന തരത്തില്‍ സ്മാര്‍ട്ട് ഹോം സേവനത്തിലേക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിഎസ്എന്‍എല്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി. മാത്യു, നിയുക്ത സിജിഎം സി.വി. വിനോദ്, വിവിധ ബിസിനസ് മേഖലാ മേധാവികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.